skip to main |
skip to sidebar
ഇനി ഓര്‍മ്മകളുടെ കബറടക്കംസ്വപ്നങ്ങളില് മഴവില്ലു മാഞ്ഞുചാഞ്ഞു പെയ്തൊരു മഴ - പൊള്ളുന്ന നെഞ്ചില്‍ വീണു മാഞ്ഞുപോയിഅകലങ്ങളിലെന്റെ ,പ്രണയനക്ഷത്രം പൊഴിഞ്ഞുവീണുകണ്ണില് മഷിപടര്‍ത്തിയൊരു -നീര്‍ത്തുള്ളി നിലം പതിച്ചുവക്കുപൊട്ടിയൊരു വാക്ക്പിന്നെയും കാത്തുനിന്നുനീ വരുന്നതും നോക്കിനീ വരും....മേലൊട്ടു പെയ്തൊരു മഴയില്അന്ത്യയാമങ്ങളില് കത്തുന്ന സൂര്യനായ്..ഉയരങ്ങളിലേക്ക് പടര്‍ന്നുകയറിയനീര്‍ച്ചാലായി...എന്റെ ലൈലാക്...ഞാനിവിടെയീ കത്തുന്ന ഗുല്‍മോഹറിനു കീഴില്‍,താരകം പൂത്തൊരു രാവില്‍,ചാറ്റല്‍ മഴ നനഞ്ഞു നില്‍ക്കാം.
നിമിഷങ്ങള്‍ക്കുള്ളില്‍
പെരുകുന്ന മൗനങ്ങള്‍
നൊടിനേരമോരോ
യുഗദൈര്‍ഗ്ഘ്യം തീര്‍ക്കുന്നു
ഇനിയത്തെ നാളെക്കായ്
കരുതുന്ന സ്വപ്നങ്ങള്‍,
ഒരു വെള്ളപ്പാച്ചിലില്‍ നിലതെറ്റി -
ചുഴികളില്‍ മുങ്ങിയൊടുങ്ങുന്നുമൗനം....
പ്രക്ഷുബ്ധതകള്‍ക്കും,
വിഭ്രാന്തികള്‍ക്കുമപ്പുറം
കനത്ത ഇടിമുഴക്കങ്ങള്‍ക്കുമുന്‍പ്
ഇതൊരോര്‍മ്മപ്പെടുത്തല്‍ മാത്രം
ഹൃദയത്തിന്നാഴങ്ങളിലേക്ക്
ആഴ്ന്നിറങ്ങുന്ന കത്തിമുനയുടെ -
ക്രൂരതയാണത്
കരുതലോടെ ചേര്‍ത്തുപിടിച്ച -
വിരല്‍തുമ്പുകളുടെ നഷ്ടപ്പെട്ട വിശ്വാസമാണത്
ഇരുളടഞ്ഞ ഇടനാഴികളില്‍ ,
നിര്‍ദാക്ഷിണ്യം ഉപേക്ഷിക്കപ്പെട്ടവന്റെ -
അനാഥത്വമാണത്.
ചെകിടടപ്പിക്കുന്ന
ഒരായിരം അലര്‍ച്ചകളുടെ
സംയോഗമാണത്
ആര്‍ത്തുപെയ്തൊടുങ്ങിയ -
മഴക്കും, മനസ്സിനുമിടക്കുള്ള ദൂരമാണത്
ഇരുഹൃദയങ്ങള്ക്കിടയില്പറയാതെ, പകരാതെപ്പോയ
സ്നേഹത്തിന്റെ ഭാഷയാണത്
എങ്കിലും ഒടുവില്‍,മരവിച്ച മൗനം മരണമാകുന്നു.