അതിവിദൂരത്തു നീ പോയിട്ടുമിവിടെ നിന്‍-
നിഴലുണ്ടൊളിച്ചു നില്‍ക്കുന്നു.
പുടവമേല്‍ത്തൂങ്ങുന്ന പൈതലേപ്പോലെന്റെ-
പുറകെയതു പിച്ചവയ്ക്കുന്നു.
കരടെന്ന പോല്‍ കൃഷ്ണമണിയില്‍,
നമുക്കിടക്കരുതാത്തതെന്തോ കുടുങ്ങി.
വിവശരായ് കലഹിച്ചിരിപ്പതേക്കാല്‍-
ശാന്തി നിറയുമീ വിരഹമേ സ്വച്ഛം.
ഇനിമേല്‍ മൃദുവായി കണ്ണീര്‍ വാര്‍ത്താല്‍ മതി.
ഇടനെഞ്ച് തകര്‍ന്നു കരഞ്ഞാല്‍-
മുഖമാകെ പരവശമായാലോ?
ഇനിമേല്‍ സരള സൌഹൃദങ്ങള്‍ മതി.
ഗാഢസ്നേഹം കരളു തകര്‍ത്താലോ?
Friday, July 31, 2009
Subscribe to:
Posts (Atom)