Friday, July 31, 2009

നിഴല്‍

അതിവിദൂരത്തു നീ പോയിട്ടുമിവിടെ നിന്‍‍‍-
നിഴലുണ്ടൊളിച്ചു നില്‍ക്കുന്നു.

പുടവമേല്‍ത്തൂങ്ങുന്ന പൈതലേപ്പോലെന്റെ-

പുറകെയതു പിച്ചവയ്ക്കുന്നു.


കരടെന്ന പോല്‍ കൃഷ്ണമണിയില്‍,

നമുക്കിടക്കരുതാത്തതെന്തോ കുടുങ്ങി.

വിവശരായ് കലഹിച്ചിരിപ്പതേക്കാല്‍-

ശാന്തി നിറയുമീ വിരഹമേ സ്വച്ഛം.


ഇനിമേല്‍ മൃദുവായി കണ്ണീര്‍ വാര്‍ത്താല്‍ മതി.

ഇടനെഞ്ച് തകര്‍ന്നു കരഞ്ഞാല്‍-

മുഖമാകെ പരവശമായാലോ?


ഇനിമേല്‍ സരള
സൌഹൃദങ്ങള്‍ മതി.
ഗാഢസ്നേഹം കരളു തകര്‍ത്താലോ?

12 comments:

  1. നല്ല വരികള്‍.

    തുടക്കത്തില്‍ കണ്ട മനോഹരമായ താളം ഇടയിലെവിടെയോ നഷ്ടപ്പെട്ടതുപോലെ തോന്നിയതൊഴിച്ചാല്‍ ഹൃദ്യം

    ReplyDelete
  2. നല്ല വരികള്‍
    നന്നായിട്ടുണ്ട് "നിഴല്‍"
    :)

    ReplyDelete
  3. മനോഹരമായ വരികള്‍

    ReplyDelete
  4. വെളിച്ചം ദുഖമാണുണ്ണീ എന്ന് ആശ്വസിക്കാം അല്ലെ ?നല്ല ചിന്തകൾ, ഇഷ്ടായി

    ReplyDelete
  5. വരികളിലൂടെ കണ്ണോടിച്ച...പ്രതികരണങ്ങളറിയിച്ച എല്ലാവര്‍ക്കും നന്ദി...

    ReplyDelete
  6. നിശ്ചായിച്ച വഴികളിലൂടെ ജീവിത൦ മുന്നോട്ടു പോയിരുന്നെന്കിലെത്ര നന്നായിരുന്നു.....?

    നല്ല കവിത.

    ReplyDelete
  7. ഇനിമേല്‍ സരള സൌഹൃദങ്ങള്‍ മതി.
    ഗാഢസ്നേഹം കരളു തകര്‍ത്താലോ?

    അതെ, അതാണ്‌ നല്ലത്. മനോഹരമായിരിക്കുന്നു...

    ReplyDelete
  8. "ഇനിമേല്‍ സരള സൌഹൃദങ്ങള്‍ മതി.
    ഗാഢസ്നേഹം കരളു തകര്‍ത്താലോ?"

    മതി. അതുമതി. അല്ലെങ്കില്‍ അതു കരളുതകര്‍ക്കും.
    ഓര്‍ക്കുമ്പോള്‍ തന്നെ തളരുന്നതുപോലെ..

    ReplyDelete