ജീവിതം ഓര്‍മ്മക്കും മറവിക്കുമിടയിലൂടൊരു നൂല്‍പ്പാലയാത്ര.
പിറകിലേക്കകലുന്ന കാഴ്ചകളില്‍ കണ്ണുടക്കിപ്പിരിയുന്നു.
യാത്രയുടെ വേഗങ്ങളില്‍ പലപ്പോഴും കണ്ണിനെ മടക്കിവിളിക്കാതെ വയ്യല്ലൊ!
പക്ഷെ, ചിലതുണ്ട്....മനസ്സിലുടക്കിപ്പോകുന്നത്...
ഒരുതരം നീറ്റലായത് തികട്ടി വന്നുകൊണ്ടേയിരിക്കും...
നിസ്സഹായത അത്രക്കും ദൈന്യമാണെന്ന് തിരിച്ചറിയുന്ന നിമിഷങ്ങള്‍.
ചിന്തകള്‍ പ്രവൃത്തിയിലേക്ക് പരിണമിക്കാന്‍ വൈകിയതോര്‍ത്ത് കുറ്റബോധം തോന്നിയ നാളുകള്‍.
അത്രക്കും സുഖകരമല്ലാത്തൊരു വൈകുന്നേരം...
ഓഫീസില്‍ നിന്ന് കൃത്യസമയത്തിറങ്ങാനാകാതെ ട്രയിന്‍ കടന്നുപോകുന്നത് നോക്കിനില്‍ക്കേണ്ടി വന്നു. ഒടുവില്‍ കിട്ടിയ ഓട്ടോ പിടിച്ച് ബസ്റ്റാന്‍ ഡിലേക്ക്. പൈസനഷ്ടം, സമയനഷ്ടം....അറിയാതെ മനസ്സില്‍ ബോസ്സിനോടരിശം തോന്നി. പിന്നെ ബസ്സിനായി വഴിക്കണ്ണുമായി ഒരു അരമണിക്കൂര്‍.
സ്റ്റാന്‍ഡിലെ സ്ത്രീജനങ്ങള്‍ കുറഞ്ഞു തുടങ്ങുംതോറും ചുറ്റിലും തുറിച്ചുനോട്ടങ്ങള്‍ ഇതു കേരളം തന്നെയെന്ന് എന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു. ശ്രദ്ധ തിരിച്ചുവിടാന്‍ ഞാന്‍ പതിയെ ചുറ്റിലും കണ്ണോടിക്കുകയായിരുന്നു. അപ്പൊഴാണ് ഊന്നുവടിയൂന്നി വേച്ചു വേച്ചു വന്ന ആ വൃദ്ധയെ ശ്രദ്ധിച്ചത്. അവിടെ നിന്നിരുന്നവരാരൊക്കെയോ ചില നാണയത്തുട്ടുകള്‍ അവര്‍ക്കിട്ടു കൊടുത്തു.
നേരം വല്ലാതിരുട്ടിത്തുടങ്ങി. ഒടുവിലാ വൃദ്ധ ബസ്സില്‍ കയറാനുള്ള ശ്രമത്തിലായിരുന്നു.
എന്തോ അപ്പൊ അറിയാതെ ഉള്ളിലൊരു ഭയം തോന്നി. അവരവിടെ ഉണ്ടായിരുന്നത് ഒരാശ്വാസമായിരുന്നു. വേച്ച് വേച്ച് അവര്‍ ബസ്സിനടുത്തെത്തിയതും ഉച്ചത്തിലെന്തൊ ചീത്തവിളിച്ച് ഡ്രൈവര്‍ വണ്ടി വിട്ടു. അടുത്തു വന്ന ബസ്സും അതുപോലെത്തന്നെ വിട്ടു. നാലോ അഞ്ചോ ബസ്സുകള്‍ അങ്ങിനെ കടന്നുപോയി. പിറകിലായി ആ പാവം ഓടിക്കൊണ്ടേയിരുന്നു. ഒടുവില്‍ ഒരു ബസ്സിന്റെ പടിയോളം എത്തിയ അവരെ കയറ്റാതെ ആ ബസ്സും പോയി. ഓടിത്തളര്‍ന്ന അവര്‍ പതിയെ വഴിയോരത്തിരുന്നു. പിന്നെയും ഓരോ ബസ്സു വരുമ്പോഴും പ്രതീക്ഷയോടെ അവര്‍ അടുത്തു നിന്നവരോട് ചോദിക്കുന്നുണ്ടായിരുന്നു...”മോനെ ആ ബസ്സ് ആലുവക്ക് പോകുമോ?“
പകലന്തിയോളം ഭിക്ഷയെടുത്ത് രാത്രിയിലെവിടെയെങ്കിലും ഒരു കൂരയുണ്ടെങ്കിലവിടെ തലചായ്ക്കണമെന്ന് എല്ലാവരുടെയും മോഹമല്ലെ? ഒരു തരത്തില്‍ ഞങ്ങളെല്ലാവരും അതിനുവേണ്ടിത്തന്നെയല്ലേ കാത്തുനില്‍ക്കുന്നത്?
ഒടുവിലെന്റെ ബസ്സുവന്നു ഞാന്‍ കയറിപ്പോകുമ്പഴും പിറകിലവരുടെ വിലാപം എനിക്കു കേള്‍ക്കാന്‍ കഴിയുമായിരുന്നു.
ഓര്‍മ്മയിലിപ്പഴും തെളിയുന്ന മുഖമെന്നെ കുറ്റബോധം കൊണ്ടു വീര്‍പ്പുമുട്ടിക്കുന്നു.
എനിക്കെന്തെങ്കിലും ചെയ്യാനാകുമായിരുന്നില്ലെ?
‘ഭൂമുഖത്തെ ക്രൂരനായ മൃഗം മനുഷ്യന്‍ തന്നെയെന്നത് ’ എത്ര വാസ്തവം!
Wednesday, April 7, 2010
Subscribe to:
Post Comments (Atom)
മനുഷ്യനില്‍ നന്മയുമുണ്ട്. അത് പക്ഷെ അപൂര്‍വ്വം അവസരങ്ങളില്‍ മാത്രമേ പുറത്ത് വരുന്നുള്ളൂ. മൃഗത്തേക്കാള്‍ ക്രൂരതയും മനുഷ്യനിലുണ്ട് എന്നതും വാസ്തവം തന്നെ...
ReplyDeleteമനുഷ്യനിലെ മനുഷ്യത്വവും കാരുണ്യവും എടുത്തുമാറ്റപ്പെട്ടുപോയ ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നതെങ്കിലും ഇന്നും ചില മനുഷ്യരിലെങ്കിലും നന്മയുടെ നാമ്പുകൾ ഉണങ്ങാതിരിക്കുന്നു എന്നതിൽ ആശ്വസിക്കാം.
ReplyDeleteനിസ്സഹായത അത്രക്കും ദൈന്യമാണെന്ന് തിരിച്ചറിയുന്ന നിമിഷങ്ങള്‍.
ReplyDeleteചിന്തകള്‍ പ്രവൃത്തിയിലേക്ക് പരിണമിക്കാന്‍ വൈകിയതോര്‍ത്ത് കുറ്റബോധം തോന്നിയ നാളുകള്‍.
.
.
നീറുന്ന ഓര്‍മ്മകളാല്‍ വേട്ടയാടപ്പെട്ടുകൊണ്ടേയിരിക്കും...
incident narrated in a very touching way... so touching that, i started feeling angry towards you for not helping that woman.
ReplyDeletevivek! don't feel angry towards me. This is Ernakulam...and the time was 8.00 pm. I'd to travel more than 60km to reach home. If I stayed there you could have read one more tragic story. :)
ReplyDeletetouching story and good comment.
ReplyDeleteനിസ്സഹായത അത്രക്കും ദൈന്യമാണെന്ന് തിരിച്ചറിയുന്ന നിമിഷങ്ങള്‍.
ReplyDeleteചിന്തകള്‍ പ്രവൃത്തിയിലേക്ക് പരിണമിക്കാന്‍ വൈകിയതോര്‍ത്ത് കുറ്റബോധം തോന്നിയ നാളുകള്‍.
ഇനിയും നശിച്ചിട്ടില്ലാത്ത ഒരു മനസ്സിന്‍റെ ആശങ്കകള്‍ പകര്ന്നുവേക്കുംപോഴും സഹായഹസ്തം നീട്ടാനാകാതെ മനുഷ്യമനസ്സുകള്‍ കുറുകുന്നു എന്നിടത്തെക്ക് നമ്മള്‍ എത്തിയിരിക്കുന്നു എന്നത് വാസ്തവം. അതൊരുപക്ഷേ തിരക്ക് പിടിച്ച മനുഷ്യന്റെ പരക്കം പാച്ചിലിനിടയില്‍ സ്വന്തം എന്ന ചിന്തയിലേക്ക് ഒതുങ്ങിക്കൂടുന്നതിനാലോ അല്ലെങ്കില്‍ തിരക്കില്‍ സമയം വേണ്ടതുപോലെ ലഭിക്കാത്തതിനാലാകാം. എന്തായാലും കൂടുതല്‍ ആഴ്ന്നിറങ്ങുംപോള്‍ കാണാനാകുന്നത് ഒരു ഒഴിഞ്ഞുപോക്കോ ഒതുങ്ങിക്കൂടലോ ആണ്.
കാഴ്ച നന്നായ് എഴുതി.
ദിയ...
ReplyDeleteഅയല്പക്കങ്ങള്‍ പോലും നഷ്ടമാകുന്ന കാലം....സഹായിക്കാനുള്ള മനസ്സ് മറന്നുപോകുന്നു നാം പലപ്പോഴും...
നന്നായി ദിയ!
വരികള്‍ക്കിടയിലൂടെ കടന്നുപോയ എല്ലാവര്‍ക്കും നന്ദി
ReplyDeleteഇപ്പോഴാണ് വായിക്കാനൊത്തത്.ഈ മനസ്സ് നിലനിൽക്കുന്നവരുള്ളതുകൊണ്ടാവണം ഭൂമിയിപ്പൊഴും കറങ്ങുന്നത്.ആശംസകൾ.ദിയക്കു നല്ലതുവരട്ടെ.
ReplyDeleteഹ്ര്ദയം തകര്‍ക്കുന്ന ഈ എഴുത്ത് എന്തെ നിറുത്തി കളഞ്ഞത്? കുഉടുതല്‍ എഴുതു....
ReplyDeleteആശംസകള്‍
ആശംസകള്‍ :-)
ReplyDeleteഭൂമുഖത്തെ ക്രൂരനായ മൃഗം മനുഷ്യന്‍ തന്നെയെന്നത് ’ എത്ര വാസ്തവം !
ReplyDeleteഞാന്‍ ഇവിടെ വരുന്നത് ഭാനു കളരിക്കല്‍ എന്ന ബ്ലോഗ്ഗര്‍ മെയില്‍ ചെയ്ത ലിങ്കില്‍ നിന്നാണ് . വന്നു വായിച്ചപ്പോള്‍ പറയണമെന്നു തോന്നിയത് ഇതാണ് :
ReplyDeleteസഹായിക്കാന്‍ കഴിയുമായിരുന്നു ഒരു ബസ്സ് കൈ കാണിച്ചു നിര്‍ത്തി ആ വൃദ്ധയെ കൊണ്ട് പോകണം എന്ന് അഭ്യര്‍ത്ഥിക്കാമായിരുന്നു .താങ്കള്‍ ചെയ്തില്ല ഇന്ന് അതിനെ ഓര്‍ത്തു മുതലകണ്ണീര്‍ പൊഴിക്കാന്‍ താങ്കള്‍ക്കു എന്ത് യോഗ്യത .
um.
ReplyDeletewrite more good articles.
:-)
ദിയാ, ഇതുപോലുള്ള അനീതികള്‍ കാണുമ്പോള്‍ അപ്പോള്‍ തന്നെ അതിനെതിരെ പ്രതികരിക്കാനുള്ള ധൈര്യമാണ് നമ്മള്‍ ആര്‍ജ്ജിക്കേണ്ടത്. അല്ലാതെ ഈ നെഞ്ചുപൊട്ടുന്ന കാഴ്ച കണ്ട് സഹതാപം ചൊരിഞ്ഞിട്ട് യാതൊരു പ്രയോജനവുമില്ല.
ReplyDeleteനന്നായി എഴുതുന്നുണ്ട്. തുടര്‍ന്നും എഴുതുക. ആശംസകള്‍.
ദിയ, സക്കറിയയുടെ ഒരുകഥയിലെ വാചകം ഓർമ്മ വരുന്നു, സലാം അമേരിക്ക എന്ന പുസ്തകത്തിലാണെന്ന് തോന്നുന്നു. ‘ എനിക്ക് മാസത്തിൽ മൂന്നു തവണ ഭൂതദയ തോന്നാറുണ്ട്, നാലു തവണ തോന്നുന്ന മാസങ്ങളും കുറവല്ല’ ഇത് മലയാളിയുടെ മനോഭാവത്തിന്റെ ഒരു വിശദീകരണമാണ്. കൊച്ചിയിൽ ഞാൻ നേരിട്ട ഒരു സംഭവം കൂടി പറയട്ടെ, തിരുവനന്തപുരത്തുനിന്നെത്തി ഒരു തിരക്കുമില്ലാതെ കടവന്ത്രയിലൂടെ നക്കുമ്പോഴാണ് ഒരു ക്ഷീണിതയായ അമ്മൂമ്മ റോഡ് മുറിച്ച് കടക്കാൻ പലരുടെയും സഹായം തേടുന്നത് കണ്ടത്. ആരും ഗൌനിച്ചില്ല. അവരുടെ മുഷിഞ്ഞ ഉടുവസ്ത്രങ്ങളും മുഷിഞ്ഞ സഞ്ചിയുമാമോ കാരണങ്ങൾ? അതോ തിരക്കോ, രണ്ടുമാവാം. എനിക്ക് വേറേ തിരക്കില്ലാത്തതിനാലും പെട്ടന്ന് എന്റെ അമ്മയെ ഓർത്തതിനാലും ഞാൻ കൈപിടിച്ച് മറുഭാഗത്താക്കി. അപ്പോൾ ആ അമ്മൂമ്മ പറഞ്ഞത് മോനെ ദൈവം അനുഗ്രഹിക്കും.എന്നാണ് എനിക്കും തിരക്കായിരുന്നെങ്കിൽ ഞാൻ തിരിഞ്ഞു നോക്കാതെ പോയിരുന്നെങ്കിൽ ജീവിതത്തിൽ ഒരിക്കലും അ അമ്മൂമ്മയുടെ നല്ല വാക്കുകൾ കേൾക്കാൻ കഴിയുമായിരുന്നില്ല. അല്ല ബുദ്ധൻ കരുണയെക്കുറിച്ച് പറഞ്ഞത് നമ്മൾക്ക് ബാധകമല്ലേ? നല്ല കുറ്റബോധമാണിത്.
ReplyDeletedircted by bhanu kalarikkal,
ReplyDeletenerration very good.but enikkum vayadiyude oppinion thanneyanu
all the best.
എഴുത്ത് നന്നായിട്ടുണ്ട് ..
ReplyDeleteഭൂമുഖത്തെ ക്രൂരനായ മൃഗം മനുഷ്യന്‍ എന്ന് പറയുമ്പോള്‍ ഇവിടെ കാരുണ്യം അര്‍ഹിക്കുന്നതും മനുഷ്യന്‍ തന്നെയാണെന്നതുകൂടി ശ്രദ്ദിക്കണ്ടെ.
എല്ലാവര്‍ക്കും അവരുടെതായ കാരണങ്ങള്‍ ...
സഹതാപം മനസ്സില്‍ തോന്നിയ നിങ്ങള്ക്ക് പോലും അവരെ സഹായിക്കാന്‍ കഴിഞ്ഞില്ല
കുറിപ്പിലെ വൈകാരികത മനസ്സിലായി. വേണ്ടപ്പോൾ വേണ്ട രീതിയിൽ പ്രതികരിയ്ക്കുന്നത് വളരെക്കുറച്ച് പേർ മാത്രം ചെയ്യുന്ന അപൂർവതയായി എനിക്കനുഭവപ്പെട്ടിട്ടുണ്ട്.
ReplyDeleteനല്ല ഭാഷയാണ്, ദിയയുടെ. കൂടുതൽ എഴുതുമല്ലോ.
ആശംസകൾ.
ചെയ്യാതെ പോയതു നൊമ്പരപ്പെടുത്തുന്നതു ഇനിയും വറ്റാത്ത നീരുറവയെയാണ് കാണിക്കുന്നതു. ഇനിയൊരവസരം കിട്ടിയാല്‍ ചെയ്യാന്‍ മടിച്ചേക്കില്ല. ചുറ്റും നടക്കുന്നതു അലോസരപ്പെടുത്തുക പോലും ചെയ്യാത്ത ലോകത്തു ഈ നൊമ്പരം പ്രവര്‍ത്തനത്തിനുള്ള ശക്തിയാവട്ടെ. എനിക്കും.
ReplyDeleteദിയ... നന്നായി എഴുതുന്നു. പുത്തനാശയങ്ങളും ആത്മാവില്‍ തൊടുന്ന വരികളുമായി വീണ്ടും വരൂ...സസ്നേഹം
ReplyDeleteനിസ്സഹായത ദയയില്ലാത്ത ചിത്രങ്ങൾ...!
ReplyDeleteപ്രിയ ദിയാ...
ReplyDeleteഇത്തരം കുറ്റബോധങ്ങള്‍
മനസ്സിനെ വീര്‍പ്പുമുട്ടിക്കുന്നതുകൊണ്ടാണ്...
സ്വകാര്യദുഖങ്ങള്‍ ഏറുന്നതും
പതിയെ പതിയെ ഒരെഴുത്തുകാരിയായി
പരിണമിക്കുന്നതും...
ഒരിക്കല്‍ തെരുവില്‍ ഹോട്ടലുകള്‍
പുറത്തേക്കെറിഞ്ഞു കളയുന്ന ഭക്ഷണാവശിഷ്ടങ്ങള്‍
പെറുക്കി തിന്നുന്ന ഒരു ഭീഷാടകനെ
കോഴിക്കോടുള്ള കാലത്ത്
പതിവായി കാണുമായിരുന്നു...
മുറിയിലെത്തിയാല്‍ അതോര്‍ത്തുസങ്കടപ്പെട്ട
എത്രയോ ദിവസങ്ങള്‍...
മറ്റുള്ളവരുടെ മുന്നില്‍ വെച്ച് അയാളെ സഹായിക്കാന്‍
കഴിയാത്ത അപകര്‍ഷതാബോധം
ഈ സംഭവം മനസ്സില്‍ നീറികൊണ്ടിരുന്നു.
ഒരുദിവസം രണ്ടും കല്‍പ്പിച്ച്
അയാള്‍ക്ക് ഭക്ഷണം വാങ്ങികൊണ്ടുപോയി കൊടുത്തു...
കറപിടിച്ച പല്ലുകള്‍ കാട്ടി അയാള്‍
ഉറക്കെയുറക്കെ ചിരിച്ചു...
പിന്നെയാ ഭക്ഷണപ്പൊതി
വലിച്ചെറിഞ്ഞു...
കുറേക്കാലത്തിന് ശേഷം
അന്ന് നന്നായി ഉറങ്ങാന്‍ പറ്റി...
പിന്നെ സ്വയം സമാധാനിച്ചു.
ആരൊക്കെയോ അയാളെ സഹായിക്കാന്‍ ശ്രമിച്ചിട്ടുണ്ടാവും...
ഒടുവില്‍ തോറ്റുപിന്മാറിയതാവുമെന്ന്....
ഒരു സുഹൃത്താണ് ഈ ബ്ലോഗിന്റെ ലിങ്ക് അയച്ചുതന്നത്...
ഇനിയും ഒരുപാട് നന്നായി എഴുതാനാവട്ടെ...
പുകഴ്‌ത്തലില്‍ വീണ് കത്തിജ്വലിക്കേണ്ട വാക്കുകള്‍
ആറിത്തണുക്കാതിരിക്കെട്ടെ...
ആശംസകള്‍.
>> വേച്ച് വേച്ച് അവര്‍ ബസ്സിനടുത്തെത്തിയതും ഉച്ചത്തിലെന്തൊ ചീത്തവിളിച്ച് ഡ്രൈവര്‍ വണ്ടി വിട്ടു. അടുത്തു വന്ന ബസ്സും അതുപോലെത്തന്നെ വിട്ടു. നാലോ അഞ്ചോ ബസ്സുകള്‍ അങ്ങിനെ കടന്നുപോയി. പിറകിലായി ആ പാവം ഓടിക്കൊണ്ടേയിരുന്നു. ഒടുവില്‍ ഒരു ബസ്സിന്റെ പടിയോളം എത്തിയ അവരെ കയറ്റാതെ ആ ബസ്സും പോയി. ഓടിത്തളര്‍ന്ന അവര്‍ പതിയെ വഴിയോരത്തിരുന്നു. പിന്നെയും ഓരോ ബസ്സു വരുമ്പോഴും പ്രതീക്ഷയോടെ അവര്‍ അടുത്തു നിന്നവരോട് ചോദിക്കുന്നുണ്ടായിരുന്നു...”മോനെ ആ ബസ്സ് ആലുവക്ക് പോകുമോ?“ <<
ReplyDeleteഓടിയോടി, ഒടുക്കം; കുഴഞ്ഞ് വീണ്..!!
നിസാരമെന്ന് തോന്നാവുന്ന ഒരു കാഴ്ചയിലൂടെ
ഗൗരവമായൊരു വായന.
വയലറ്റ് പൂക്കൾ മാത്രം കാണുന്നത്. .. ആശം സകൾ
ReplyDeleteവിമര്‍ശനങ്ങളും, പ്രശംസകളും...എല്ലാം മനസ്സിന് പ്രചോദനമാകുന്നു. തീര്‍ച്ചയായും ഇനിയുമെഴുതാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
ReplyDeleteനന്ദിയുണ്ട് എല്ലാവര്‍ക്കും....
diya ,kaazhchakal kaanaanulla kannu thanna daivathinu nandi,
ReplyDeleteiniym kaazhchakal baakkiyalle
ഹൃദയസ്‌പര്‍ശിയായ.....
ReplyDelete