നിമിഷങ്ങള്‍ക്കുള്ളില്‍
പെരുകുന്ന മൗനങ്ങള്‍
നൊടിനേരമോരോ
യുഗദൈര്‍ഗ്ഘ്യം തീര്‍ക്കുന്നു
ഇനിയത്തെ നാളെക്കായ്
കരുതുന്ന സ്വപ്നങ്ങള്‍,
ഒരു വെള്ളപ്പാച്ചിലില്‍ നിലതെറ്റി -
ചുഴികളില്‍ മുങ്ങിയൊടുങ്ങുന്നു
മൗനം....
പ്രക്ഷുബ്ധതകള്‍ക്കും,
വിഭ്രാന്തികള്‍ക്കുമപ്പുറം
കനത്ത ഇടിമുഴക്കങ്ങള്‍ക്കുമുന്‍പ്
ഇതൊരോര്മ്മപ്പെടുത്തല് മാത്രം
ഹൃദയത്തിന്നാഴങ്ങളിലേക്ക്
ആഴ്ന്നിറങ്ങുന്ന കത്തിമുനയുടെ -
ക്രൂരതയാണത്
കരുതലോടെ ചേര്‍ത്തുപിടിച്ച -
വിരല്‍തുമ്പുകളുടെ നഷ്ടപ്പെട്ട വിശ്വാസമാണത്
ഇരുളടഞ്ഞ ഇടനാഴികളില്‍ ,
നിര്‍ദാക്ഷിണ്യം ഉപേക്ഷിക്കപ്പെട്ടവന്റെ -
അനാഥത്വമാണത്.
ചെകിടടപ്പിക്കുന്ന
ഒരായിരം അലര്‍ച്ചകളുടെ
സംയോഗമാണത്
ആര്‍ത്തുപെയ്തൊടുങ്ങിയ -
മഴക്കും, മനസ്സിനുമിടക്കുള്ള ദൂരമാണത്
ഇരുഹൃദയങ്ങള്‍ക്കിടയില്‍
പറയാതെ, പകരാതെപ്പോയ
സ്നേഹത്തിന്റെ ഭാഷയാണത്
എങ്കിലും ഒടുവില്‍,മരവിച്ച മൗനം മരണമാകുന്നു.
Friday, June 5, 2009
Subscribe to:
Post Comments (Atom)
മൌനത്തിന്റെ .. നിര്‍വചനങ്ങള്‍...
ReplyDeleteഅല്ലെ ???
കൊള്ളാം.....
“ കരുതലോടെ ചേറ്‍ത്തുപിടിച്ച -
വിരല്‍തുമ്പുകളുടെ നഷ്ടപ്പെട്ട വിശ്വാസമാണത് ”
അവസാനം...
മരണത്തിലേക്കെത്തുന്ന മൌനം......
ശരിക്കും മൌനത്തെ ഉപമിക്കാന്‍ .. മരണത്തോടെ.. സാധിക്കൂ അല്ലെ???
.....
ഇരുഹൃദയങ്ങള്‍ക്കിടയില്‍
ReplyDeleteപറയാതെ, പകരാതെപ്പോയ
സ്നേഹത്തിന്റെ ഭാഷയാണത്
ഇതിനെകുറിച്ചായിരിക്കും ഒരിക്കൽ കുടുതൽ വേദനിക്കേണ്ടി വരിക
പറയാതെയും അറിയാതെയും പോയവയെ കുറിച്ച്
ആശംസകള്
ReplyDelete"ഇരുഹൃദയങ്ങള്‍ക്കിടയില്‍
ReplyDeleteപറയാതെ, പകരാതെപ്പോയ
സ്നേഹത്തിന്റെ ഭാഷയാണത്
എങ്കിലും ഒടുവില്‍,മരവിച്ച മൗനം മരണമാകുന്നു"
ഇതു സത്യമാണ്..
നല്ല ഭാവന!