Friday, June 5, 2009

എന്റെ ലൈലാക്‌...

ഇനി ഓര്‍മ്മകളുടെ കബറടക്കം
സ്വപ്നങ്ങളില്‍ മഴവില്ലു മാഞ്ഞു

ചാഞ്ഞു പെയ്തൊരു മഴ -
പൊള്ളുന്ന നെഞ്ചില്‍ വീണു മാഞ്ഞുപോയി

അകലങ്ങളിലെന്റെ ,
പ്രണയനക്ഷത്രം പൊഴിഞ്ഞുവീണു

കണ്ണില്‍ മഷിപടര്‍ത്തിയൊരു -
നീര്‍ത്തുള്ളി നിലം പതിച്ചു

വക്കുപൊട്ടിയൊരു വാക്ക്‌
പിന്നെയും കാത്തുനിന്നു
നീ വരുന്നതും നോക്കി

നീ വരും....
മേലൊട്ടു പെയ്തൊരു മഴയില്‍
ന്ത്യയാമങ്ങളില്‍ കത്തുന്ന സൂര്യനായ്‌..
ഉയരങ്ങളിലേക്ക്‌ പടര്‍ന്നുകയറിയനീര്‍ച്ചാലായി...

എന്റെ ലൈലാക്‌...
ഞാനിവിടെയീ കത്തുന്ന ഗുല്‍മോഹറിനു കീഴില്‍,
താരകം പൂത്തൊരു രാവില്‍,
ചാറ്റല്‍ മഴ നനഞ്ഞു നില്‍ക്കാം.

8 comments:

  1. നന്ദിതയെ ഓര്‍മ വരുന്നു...

    ReplyDelete
  2. കൊള്ളാം !!! :)

    ReplyDelete
  3. എന്റെ ലൈലാക്‌...
    ഞാനിവിടെയീ കത്തുന്ന ഗുല്‍മോഹറിനു കീഴില്‍,
    താരകം പൂത്തൊരു രാവില്‍,
    ചാറ്റല്‍ മഴ നനഞ്ഞു നില്‍ക്കാം.

    മനോഹരം ഈ വരികൾ, ആശംസകൾ

    ReplyDelete
  4. നന്നായിട്ടുണ്ട്

    ReplyDelete
  5. ദിയ നല്ല വരികള്‍ കേട്ടോ ... ഹൃദയത്തില്‍ പ്രണയത്തിന്‍റെ ഒരായിരം വര്‍ണ്ണ മുകുളങ്ങള്‍ വിരിയിച്ചത് പോലെ തോന്നി പോയി


    കൂടാതെ ... ഒരു ക്ക്ഷണ പത്രം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നു
    താങ്കളെ യും താങ്കളുടെ എല്ലാ സുഹൃത്തുക്കളേയും ഞാന്‍ ... ഞങ്ങളുടെ സൌഹൃദ കൂട്ടാഴ്മയായ പാവം മലയാളികള്‍ എന്ന വെബ്‌ സൈറ്റിലേക്കു ക്ഷണിക്കുന്നു .

    നിങ്ങളെയും കാത്ത്‌ നിരവധി നല്ല സുഹൃത്തുക്കള്‍ അവിടെ ഉണ്ട് .നിങ്ങളുടെ സൃഷ്ട്ടികള്‍ അവിടെയുള്ള ബ്ലോഗില്‍ പോസ്റ്റ് ചെയ്യാം ... ഓണ്‍ ലൈനില്‍ ഉള്ള സുഹൃത്തുക്കളുമായി നിങ്ങള്‍ക്ക് നേരിട്ട് ചാറ്റ് ചെയ്യാം ...അങ്ങനെ നിരവധി സൌകര്യങ്ങള്‍ അവിടെ ഉണ്ട് .

    താങ്കളുടെ സുഹൃത്തുക്കളെയും ഇന്‍ വൈറ്റ് ചെയ്യുക ... അങ്ങനെ നമുക്ക് ഈ കൂട്ടാഴ്മയെ വിജയത്തിലെത്തിക്കാം ...
    ലിങ്ക് ഇതാണ് . www.pavammalayalikal.ning.com

    മടിക്കാതെ എല്ലാ സുഹൃത്തുക്കളും ഈ സൌഹൃദ കൂട്ടാഴ്മയില്‍ പങ്കു ചേരുക. ഈ സംരംഭം വിജയിപ്പിക്കുക .

    സ്നേഹത്തോടെ ;സിജാര്‍ വടകര (പാവം മലയാളികള്‍ അട്മിനിസ്ട്രെട്ടര്‍ മെമ്പര്‍ )

    ReplyDelete
  6. The lylacs......
    it was a journey through the
    memories........
    and the soft Compassionate rain
    oh.... that melodious footsteps
    finally lylacs were there.
    to fond their dearest breeze
    the ultimate fragrance of her lover
    the deepest wave of the rhythm

    from the moonlight

    like the gazals.
    again there were the song of autumn
    a flow.. through our hearts

    ReplyDelete
  7. shaneej,
    its nice to see you here...simply trying to refresh...
    but couldn't be deep as before..
    anyway I could see some sparks of hope...
    and dreaming of fire...
    keep encourage yaar

    ReplyDelete
  8. ദിയ..എന്താണ്‌ എഴുത്ത് നിര്‍ത്തിയത്? കവിതയിലെ വരികള്‍ മനസ്സിലേയ്ക്ക് ഊര്‍‌ന്നിറങ്ങിയതു പോലെ തോന്നി. മനസ്സില്‍ പ്രണയം വന്നു നിറയുന്നു....
    നന്നായി എഴുതുന്നുണ്ട്. ആശംസകള്‍.

    ReplyDelete