Saturday, August 1, 2009

കാല്‍പ്പാടുകള്‍...

പ്രണയത്തിന്റെ പിന്‍വഴികളില്‍
മായാതെ മാഞ്ഞും തെളിഞ്ഞും കാല്‍പ്പാടുകള്‍...

തിരിവുകളിലെവിടെയോ‍ മറഞ്ഞുപോയത്..

പിരിയുന്ന പാതയില്‍ വഴിമാറി നടന്നകന്നത്...

പാതിവഴിയില്‍ വേച്ചുപോയത്...

അടയാളങ്ങള്‍ ശേഷിപ്പിക്കാത്ത ചില പൂച്ചക്കാലടികള്‍‍...


ചിലത്
ഓര്‍മ്മകളുടെ പിന്‍വഴികളില്‍ -
പാടുകള്‍ ശേഷിപ്പിക്കുമ്പോള്‍

ചിലത് പതിയുക ഹൃദയത്തിലാണ് ‍.

ഉണങ്ങാത്ത മുറിവായി തിണര്‍ത്തു കിടക്കും.


മേല്‍ക്കുമേല്‍ പതിഞ്ഞ കാല്പാടുകള്‍

ചിലതിനെ കാലത്തിന്റെ മറവിലേക്ക് മായ്ച്ചു കളയും.

പിന്നെയും ചിലത് നാം പോലുമറിയാതെ

നിലക്കാതെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും...


പക്ഷെ...ഏതു
വഴിയിലാണു്
നിന്റെ കാലടികള്‍ അകന്നുപോയത്??

അതോ നിലച്ചുപോയതോ?!

19 comments:

  1. maayaathe kidakkunna kaalpaadukal ishtaayi

    ReplyDelete
  2. ചിലത് ഓര്‍മ്മകളുടെ പിന്‍വഴികളില്‍ -
    പാടുകള്‍ ശേഷിപ്പിക്കുമ്പോള്‍
    ചിലത് പതിയുക ഹൃദയത്തിലാണ് ‍.
    ഉണങ്ങാത്ത മുറിവായി തിണര്‍ത്തു കിടക്കും.
    കവിതനന്നായിരിക്കുന്നു.വരികളിൽ വല്ലാത്തൊരു ശോകമുള്ളതു പോലെ..

    ReplyDelete
  3. "മേല്‍ക്കുമേല്‍ പതിഞ്ഞ കാല്പാടുകള്‍
    ചിലതിനെ കാലത്തിന്റെ മറവിലേക്ക് മായ്ച്ചു കളയും.
    പിന്നെയും ചിലത് നാം പോലുമറിയാതെ
    നിലക്കാതെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും... "
    nalla varikal.. chinthakalum

    ReplyDelete
  4. മനസ്സിലെ
    വിഹ്വലതകളെ മനോഹരമായി
    എഴുതിയിരിക്കുന്നു..

    ആശംസകള്‍...

    ReplyDelete
  5. അകന്നു പോയതും
    നിലച്ച്‌ പോയതുമല്ല.
    നീ കണ്ണു ചിമ്മിയതാണു.

    ReplyDelete
  6. "മേല്‍ക്കുമേല്‍ പതിഞ്ഞ കാല്പാടുകള്‍
    ചിലതിനെ കാലത്തിന്റെ മറവിലേക്ക് മായ്ച്ചു കളയും."
    കൊള്ളാം.ആശംസകളോടെ

    ReplyDelete
  7. കാലടിപ്പാടുകള്‍ ചിലപ്പോള്‍ നൊമ്പരമായും ചിലപ്പോള്‍ സുഖമുള്ള ഒരോര്‍മ്മയായും പിന്‍തുടരുന്നു.

    കവിത ഇഷ്ടപ്പെട്ടു. ആശംസകള്‍.

    ReplyDelete
  8. നിനവുകളിലങ്ങനെയാൺ... പിരിഞ്ഞതും, തിരിഞ്ഞകന്നതും...
    ഒടുവിൽ നിലച്ചു പോകാതെ തരമില്ലാതെവരും...

    അതിനാൽ നിനച്ചുകൊണ്ടിരിക്കാം..വെറുതെ

    ReplyDelete
  9. അകന്ന് പോയതും
    നിലച്ച്‌ പോയതുമല്ല
    നീ പിന്നാലെ വന്ന്
    മായ്ച്ച്‌ കളഞ്ഞതാണു.

    ReplyDelete
  10. This comment has been removed by a blog administrator.

    ReplyDelete
  11. നന്ദി....എല്ലാ സുഹൃത്തുക്കള്‍ക്കും

    ReplyDelete
  12. "ചിലത് ഓര്‍മ്മകളുടെ പിന്‍വഴികളില്‍ -
    പാടുകള്‍ ശേഷിപ്പിക്കുമ്പോള്‍
    ചിലത് പതിയുക ഹൃദയത്തിലാണ് ‍.
    ഉണങ്ങാത്ത മുറിവായി തിണര്‍ത്തു കിടക്കും."

    ചില മുറിവുകൾ ഉണങ്ങുകയേയില്ല.....!

    നല്ല വരികൾ.

    ReplyDelete
  13. കാലടികള്‍ക്ക് അകലാതിരിക്കാനാവില്ല ദിയാ...
    മുറിവുകള്‍ക്ക് വേദനിപ്പിക്കാതിരിക്കാനാവാത്തതുപോലെ!!

    ReplyDelete
  14. ഒരുപാടൊരുപാട് നന്ദി....എല്ലാവര്‍ക്കും..

    ReplyDelete
  15. അതോ നിലച്ചുപോയതോ?!

    വിഹ്വലമായ ഒരു മനസ്സ് വിറകൊള്ളുന്നു...

    ReplyDelete
  16. "പക്ഷെ...ഏതു വഴിയിലാണു്
    നിന്റെ കാലടികള്‍ അകന്നുപോയത്?
    അതോ നിലച്ചുപോയതോ?"
    വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിനാകെയൊരു അസ്വസ്ഥത.

    ReplyDelete