Wednesday, August 5, 2009

പിരിയുവതെങ്ങിനെ?????

ഓടിയൊളിക്കുന്നതെങ്ങിനെ??
നെറുകയിലിത്തിരി നനവുപടര്‍ത്തി-
മൂക്കിന്‍ തുമ്പിലിറ്റ മുഗ്ധമാം ഓര്‍മ്മയില്‍ നിന്നും,

മറക്കുവതെങ്ങിനെ?
ഓര്‍ത്തു മയങ്ങിയൊരു സന്ധ്യയില്‍ -
പിറകിലൂടെ വന്നണച്ചു നിര്‍ത്തിയ കനവിനെ,

വിടുര്‍ത്തുവതെങ്ങിനെ?
കോര്‍ത്തു നിന്ന ഹൃദയങ്ങളെ,
ചേര്‍ന്നു കണ്ട കാഴ്ചകളെ,

തകര്‍ക്കുവതെങ്ങിനെ?
തുളുമ്പാതെ നിറയുന്ന നിന്റെ-
സ്നേഹമൌനങ്ങളെ,

മടക്കുവതെങ്ങിനെ കണ്ണിനെ?
സ്നേഹവസന്തക്കാഴ്ചകളില്‍ നിന്ന്,
എന്റെ ഹൃദയമൊളിപ്പിച്ച നിന്റെ കണ്ണില്‍ നിന്ന്,

ഓര്‍ക്കാതിരിക്കുന്നതെങ്ങിനെ?
നിലാവില്‍ ദൂരെ മിന്നിയ താരകസ്നേഹത്തിനെ,
നേര്‍ത്ത ചാറ്റലായ് പെയ്തിറങ്ങിയ നിന്റെ പുഞ്ചിരി,
കണ്‍ പീലിയിലെ നനുത്ത ചുംബനം,

പറയാതിരിക്കുവതെങ്ങിനെ,
പാതിചാരിയ നിന്റെ മനസ്സിന്റെ വാതില്‍മറയില്‍..
ഞാന്‍ കാത്തുവച്ച പ്രണയാക്ഷരങ്ങള്‍,

പിരിയുവതെങ്ങിനെ???
മനസ്സിന്റെ പാതിയെ,
പാതിയീണത്തിനെ,

നോവാതിരിക്കുന്നതെങ്ങിനെ?
പാതിയടര്‍ത്തിയ ഹൃദയത്തിന്റെ-
ഉണങ്ങാത്ത മുറിവിന്റെ നീറ്റലില്‍.....

11 comments:

  1. “ദു:ഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള-
    ദു:ഖമെന്താ‍നന്ദമാണെനിക്കോമനെ...
    എന്നെന്നുമെന്‍ പാനപാത്രം നിറക്കട്ടെ-
    നിന്നസാ‍ന്നിധ്യം പകരുന്ന വേദന..”

    നൊമ്പരപ്പെടുത്തുന്നതെങ്കിലും ചില ഓര്‍മ്മകള്‍ മറക്കാതിരുന്നെങ്കിലെന്ന് തോന്നറില്ലേ???

    ReplyDelete
  2. പ്രണയം
    സാധ്യമാണു.
    അതൊരു സാധ്യതയാണു
    കെ ഇ എന്നിനോട്‌
    കടപ്പാട്‌

    ReplyDelete
  3. ഓര്‍മ്മകള്‍ തുളുമ്പിനില്‍ക്കട്ടെ ആശംസകള്‍



    (ഈ വേര്‍ഡ് വെരിഫികേഷന്‍ ഒഴിവാക്കാന്‍ പറ്റില്ലെ)

    ReplyDelete
  4. പ്രണയം തുളുമ്പുന്ന വരികൾ ഇഷ്ടമായി കെട്ടോ. കൂടേ ചേർത്തിരിക്കുന്ന ചിത്രവും ഇഷ്ടമായി :)

    ReplyDelete
  5. പറയാതിരിക്കുവതെങ്ങിനെ,
    പാതിചാരിയ നിന്റെ മനസ്സിന്റെ വാതില്‍മറയില്‍..
    ഞാന്‍ കാത്തുവച്ച പ്രണയാക്ഷരങ്ങള്‍,

    ഇതു ഞാനെടുക്കുന്നു.. മനോഹരമായ കവിത.

    ReplyDelete
  6. കവിത ഇഷ്ടായി ട്ടോ....

    ReplyDelete
  7. മറക്കുവതെങ്ങിനെ?
    ഓര്‍ത്തു മയങ്ങിയൊരു സന്ധ്യയില്‍ -
    പിറകിലൂടെ വന്നണച്ചു നിര്‍ത്തിയ കനവിനെ,

    ഒന്നും മറക്കേണ്ട; എഴുതി പോസ്റ്റ് ചെയ്യൂ.ഞങ്ങള്‍ക്ക് വായിക്കാലോ :)

    ReplyDelete
  8. നന്നായിരിക്കുന്നു.ആശംസകള്‍ ത്രിശ്ശൂര്‍കാരീ/കാരാ....

    ReplyDelete
  9. ഗുരുജി,അരുണ്‍,ലക്ഷ്മി,കുമാരന്‍ ,തേജസ്വിനി,ലേഖ,ജിപ്പൂസ്...
    എല്ലാവര്‍ക്കും ഒരുപാട് നന്ദി

    ReplyDelete
  10. ഈവഴി ആദ്യമായാണു വന്നത്‌. നല്ല കവിതകള്‍, നല്ല ഭാവന

    ReplyDelete
  11. "പറയാതിരിക്കുവതെങ്ങിനെ,
    പാതിചാരിയ നിന്റെ മനസ്സിന്റെ വാതില്‍മറയില്‍..
    ഞാന്‍ കാത്തുവച്ച പ്രണയാക്ഷരങ്ങള്‍"
    മനോഹരം!!

    ReplyDelete