അക്കങ്ങള്‍ക്കും, അര്‍ത്ഥമില്ലാത്ത ചിഹ്നങ്ങള്‍ക്കും-
ചതുരക്കളങ്ങള്‍ക്കുമിടയില്‍
വിലപറയപ്പെടുന്നതെന്റെ ജീവിതം.
അരികുദ്രവിച്ച മഞ്ഞക്കടലാസില്‍ കുറിക്കപ്പെട്ടതെന്റെ-
സ്വപ്നങ്ങളുടെ അന്ത്യവിധി.
താളുകളിലെവിടെയോ,
എഴുതിവച്ച അക്ഷരങ്ങള്‍ക്ക് ചുവപ്പുപകര്‍ന്നത്
എന്റെ ഹൃദയരക്തം കൊണ്ട്.
ഇരുളിലെന്നോ പ്രണയനക്ഷത്രം തേടിനിന്ന-
എന്റെ കണ്ണിനെത്തഴുകിപ്പോയ കാറ്റില്‍,
അകലെയെവിടെയോ പെയ്തൊരു മഴയുടെ-
കുളിര്‍സ്പര്‍ശം ഞാനറിഞ്ഞതും,
എന്‍ പ്രണയതാരകം കണ്ണിറുക്കിയതും ചേര്‍ന്ന്.
നിന്റെ സ്നേഹസൌരഭ്യങ്ങളെന്‍ ദിനങ്ങളില്‍
വസന്തം നിറച്ചതും
ഒരു വിരല്‍ക്കൂമ്പായ് നീയെന്നെ-
പൂവായ് വിടര്‍ത്തീതും,
പാതികൂമ്പിയ മിഴികളില്‍-
നിന്റെ ചുണ്ടിന്റെ നനവു ഞാനറിഞ്ഞതും,
സമയദൂരങ്ങളറിയാതെ,
നിന്‍ മിഴികളില്‍ തെളിയുന്നെന്‍ -
മുഖത്തിന്റെ ലജ്ജയില്‍
എന്‍ മിഴിനിറഞ്ഞതും,
ആനന്ദധാരകള്‍ നിന്നധരങ്ങള്‍ ഒപ്പിയെടുത്തതും
അകലെ നീ കൈകള്‍ വീശിയകലുമ്പോള്‍
അരികിലേക്കൊന്നണയ്ക്കാന്‍ -
ഹൃദയം പിടഞ്ഞതും.....
നിമിഷവേഗത്തില്‍,
സങ്കടക്കടലിനപ്പുറം
മായുന്നു മങ്ങുന്നു കാഴ്ചകള്‍
ഒടുവിലീ സ്മരണക്കുമുന്നിലീ-
‘ഈറന്‍ വയലറ്റുപൂവു’ ഞാന്‍ ചേര്‍ത്തുവക്കട്ടെ
പൊരുത്തക്കേടുകളുടെ മഞ്ഞരേഖകള്‍-
ബാക്കിവച്ച ഈ ജീവിതപുസ്തകവും
പറയുവാന്‍ കാത്തുവച്ചൊരുപിടി വാക്കുകള്‍
ഒരു നെടിയനിശ്വാസത്തിലൊതുക്കി
ഞാന്‍ പടിയിറങ്ങട്ടെ,
പ്രവചനങ്ങള്‍ക്കപ്പുറം
നിറനിലാവുപോലൊരു ജീവിതം-
നിറഞ്ഞൊരു സ്വപ്നം
നെഞ്ചോടു ചേര്‍ത്ത്....
Tuesday, August 11, 2009
Subscribe to:
Post Comments (Atom)
“ഞാന്‍ പടിയിറങ്ങട്ടെ,
ReplyDeleteപ്രവചനങ്ങള്‍ക്കപ്പുറം
നിറനിലാവുപോലൊരു ജീവിതം-
നിറഞ്ഞൊരു സ്വപ്നം
നെഞ്ചോടു ചേര്‍ത്ത്....“
"ഒടുവിലീ സ്മരണക്കുമുന്നിലീ-
ReplyDelete‘ഈറന്‍ വയലറ്റുപൂവു’ ഞാന്‍ ചേര്‍ത്തുവക്കട്ടെ"
നഷ്ടനൊമ്പരം..!
:)
ReplyDeleteആശം സകൾ
കൊള്ളാം.
ReplyDeleteഞാൻ ജാതകത്തിലൊന്നും വിശ്വസിക്കുന്നില്ല.ഇന്നും ഇതൊക്കെ ചിലർ മുറുകെ പിടിക്കുന്നു എന്തിനുവേണ്ടി
ReplyDeleteNenjodu cherkkavunnathu thanne...!
ReplyDeleteManoharam, Ashamsakal...!!!
ninghalokke endarinjittanu jathakathe kuttam parayunnathu?
ReplyDeletejathakacherchayil pradhanam dampathikal thammilulla manasikacherchayanu,premikkunnavare pirikkanamennu jyothissasthram parayunnilla.
parasparam ariyath randu per thammil manasikamayi cherchayundo ennu ariyanum avrude jeevithathil sandanabagyavum,samadanavum,ayurbalavum,undo ennu ariyanum jyothisham pole sahayapradamaya sasthram vereyilla,,,,,,,,,
kavitha nannayittund.
dear frind ,
ReplyDeleteLETS GO
This comment has been removed by the author.
ReplyDeleteകവിത മലയാളത്തില്‍ ആയതു മനുഷ്യനെ ചുറ്റിച്ചു. പിന്നെ google translator ഉള്ളത് കൊണ്ട് ഇത് ടൈപ്പ് ചെയാന്‍ പറ്റി
ReplyDeleteകവിത നന്നായിടുണ്ട്. പക്ഷെ ഒരു വിരഹത്തിന്‍റെ യോ അതോ ഒരു നഷ്ടബോധത്തിന്‍റെ യോ നൊമ്പരങ്ങളുടെ നേര്‍ത്ത തേങ്ങല്‍ അലയടിക്കുന്നതായി തോന്നുന്നു
നന്മകള്‍ ആശംസിക്കുന്നു .....
.....ശങ്കു
പ്രണയത്തിന്റെ ഒരു പെരുമഴ പെയ്തുതീർന്ന പോലെയുണ്ട്,വായിച്ചപ്പോൾ.:)
ReplyDeleteഒന്നുകൂടി സൂക്ഷിച്ചിരുന്നെങ്കിൽ,ഇതൊരു സ്നിഗ്ധമായ മഴച്ചാറ്റലാക്കാമായിരുന്നു.അതിന് ഇതിലും ഭംഗികൂടുമായിരുന്നു താനും.
ആശംസകൾ...
ജലമര്‍മ്മരങ്ങള്‍ക്ക് കാതോര്‍ത്ത എല്ലാവര്‍ക്കും നന്ദി...
ReplyDeletemashe
ReplyDeletevaralcha aano ?
randu moonu masamayi dalamarmaranghal kelkanillalo ?
very nice..
ReplyDeleteദിയ.......മനോഹരമായ കവിത. നല്ല ഒഴുക്ക്. നല്ലതാളം . എന്തെല്ലാം കാര്യങ്ങളാണ്' ഈ കവിതയിലൂടെ ദിയ വരച്ചിട്ടത്. അസ്സലായിട്ടെഴുതി. ഇത് തീര്‍ച്ചയായും പ്രസിദ്ദീകരിക്കണം .
ReplyDeleteഭാവുകങ്ങള്‍
വാക്കുകളുടെ ഈ കരുത്ത് കാത്തു സുക്ഷിക്കുക
ReplyDeleteശക്തമായ വാക്കുകള്‍. നല്ല കവിത
ReplyDelete